Times Kerala

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡെപ്യൂട്ടേഷന്‍ നിയമനം

 
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. സെക്രട്ടേറിയറ്റിലും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലും കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ ജോലി നോക്കുന്നവര്‍ ഉചിത മാര്‍ഗേണ ജൂലൈ പത്തിനകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, കോര്‍പ്പറേഷന്‍ ഓഫീസ് സമുച്ചയം, എല്‍.എം.എസ് ജംഗ്ഷന്‍, തിരുവനന്തപുരം – 695633 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Related Topics

Share this story