Times Kerala

ചൈനയുടെ അശ്രദ്ധയിൽ ലോകം മുഴുവൻ ഭീതിയിൽ; ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും

 
ചൈനയുടെ അശ്രദ്ധയിൽ ലോകം മുഴുവൻ ഭീതിയിൽ; ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും

വാഷിങ്ടൺ: നിയന്ത്രണംനഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങൾ ഇന്നോ നാളെയോ ഭൂമിയിൽ പതിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടൺ ഭാരമുള്ള ഭാഗമാണ് വേർപ്പെട്ടിരിക്കുന്നത്.

Related Topics

Share this story