Times Kerala

കേരളത്തെ അപകീർത്തിപ്പെടുത്തുന്നത് നിർഭാഗ്യകരം ;മുഖ്യമന്ത്രി പിണറായി വിജയൻ

 
കേരളത്തെ അപകീർത്തിപ്പെടുത്തുന്നത് നിർഭാഗ്യകരം ;മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം :  കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ  കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന  പ്രചാരണം തെറ്റെന്നും അദ്ദേഹം അറിയിച്ചു .

കൊവിഡ് മഹാമാരിക്കാലത്ത് തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിസ്വാർത്ഥമാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

Related Topics

Share this story