Times Kerala

ചെന്നൈ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി കോവിഡ് മുക്തനായി

 
ചെന്നൈ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി കോവിഡ് മുക്തനായി

കോവിഡിൽ നിന്ന് മുക്തനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസി. കഴിഞ്ഞ ദിവസം നടത്തിയ താരത്തിന്റെ പരിശോധനാഫലമാണ് നെഗറ്റീവായത്. രോഗത്തിൽ നിന്ന് മുക്തനായെങ്കിലും കുറച്ചു ദിവസം കൂടെ ക്വാറന്റൈനിൽ തുടരണം. കഴിഞ്ഞ ആഴ്ചയായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയുടെ ബൗളിംഗ് കോച്ച് ബാലാജി, സി ഇ ഒ കാശി വിശ്വനാഥ് തുടങ്ങിയവർക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം മൈക്ക് ഹസി നാട്ടിലേക്ക് തിരിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇവരെ കൂടാതെ നിരവധി താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു ബാക്കിയുള്ള ഓസ്‌ട്രേലിയൻ താരങ്ങൾ നേരത്തെ തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. മെയ് 15 വരെ ഓസ്‌ട്രേലിയ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ ഓസ്‌ട്രേലിയൻ താരങ്ങൾ ഇപ്പോൾ മാലിദ്വീപിൽ ക്വാറന്റൈനിൽ കഴിയുകയാണ്.

Related Topics

Share this story