Times Kerala

മദ്യത്തിനൊപ്പം കോള ഉപയോഗിക്കാറുണ്ടോ ?നിങ്ങളെ കാത്തിരിക്കുന്നത് ഈ മാരകമായ അസുഖം.!!

 
മദ്യത്തിനൊപ്പം കോള ഉപയോഗിക്കാറുണ്ടോ ?നിങ്ങളെ കാത്തിരിക്കുന്നത് ഈ മാരകമായ അസുഖം.!!

മദ്യത്തിനൊപ്പം മധുരമുള്ള കോള ഉപയോഗിക്കുന്നവരാണ് മിക്കവാറും പേർ. എന്നാൽ ഈ മിക്സിന്റെ അപകടം അറിയാമോ? മദ്യത്തിനൊപ്പമോ, അല്ലാതെയോ മധുരമുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നത് മാരകമായ പക്ഷാഘാതത്തിനു കാരണമാകും എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. പത്തുവർഷം നീണ്ട ഗവേഷണമാണ് ശാസ്ത്രജ്ഞർ നടത്തിയത്. 4300 ആളുകളിൽ നടത്തിയ പഠനത്തിനൊടുവിലാണ് ഈ നിഗമനത്തിൽ എത്തിയത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇത് ഉപയോഗിക്കുന്നവരിൽ പക്ഷാഘാതത്തിനുള്ള സാധ്യത മൂന്നിരട്ടിയാണ്.

ഇതിൽ വില്ലൻ ഈ പാനീയങ്ങളിൽ മധുരംതന്നെ. സീറോ കലോറി ഉള്ള ഇത്തരം പാനീയങ്ങളിൽ മധുരത്തിനുപയോഗിക്കുന്നത് കൃത്രിമ മധുരമാണ്. സർക്കാരിന് പോലുള്ള ഈ മധുരമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. സാധാരണ മധുരത്തേക്കാൾ നൂറോ ഇരുനൂറോ ഇരട്ടി മധുരമുള്ള ഇത്തരം വസ്തുക്കളെ നമ്മുടെ തലച്ചോർ അംഗീകരിക്കില്ല. സീറോ കലോറിയും ഉയർന്ന മധുരവുമുള്ള ഇത്തരം മധുരം തലച്ചോർ സ്വീകരിക്കാതെ വരുന്നിടത്താണ് അൽഷിമേഴ്‌സ്, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകുന്നത്.

കൃത്രിമ മധുരങ്ങൾ ശരീരത്തിലെ ഇൻസുലിന്റെ അളവ് വർധിപ്പിക്കുന്നു. അത് നമ്മുടെ ശരീരത്തെ കൊഴുപ് ശേഖരിച്ചുവയ്ക്കുന്ന അവസ്ഥയിൽ എത്തിക്കുന്നു. തന്മൂലം തടി കൂടുന്നു… പക്ഷാഘാത സാധ്യത മൂന്നിരട്ടിയായി വർധിക്കുന്നു.

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനീകരം 

Related Topics

Share this story