Times Kerala

തീർന്നില്ല.!! ട്വിറ്റർ പൂട്ടിയതിന് പിന്നാലെ വിദ്വേഷപ്രചരണത്തിന് കങ്കണക്കെതിരെ കേസെടുത്തു

 
തീർന്നില്ല.!! ട്വിറ്റർ പൂട്ടിയതിന് പിന്നാലെ വിദ്വേഷപ്രചരണത്തിന് കങ്കണക്കെതിരെ കേസെടുത്തു

കൊൽക്കത്ത:  നടി കങ്കണ റണാവത്തിനെതിരെ പോലീസ് കേസെടുത്തു. വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയിലാണ് നടപടി. തൃണമൂൽ കോൺ​ഗ്രസ് വക്താവ് റിജു ദത്തയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മമത ബാനർജിക്കെതിരെ വിദ്വേഷ പരാമർശം പോസ്റ്റ് ചെയ്തതിന് കഴിഞ്ഞ ദിവസം കങ്കണയുടെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്വേഷ പ്രചരണം നടത്തുകയും സാമൂദായിക കലാപത്തിന് ആഹ്വാനം നൽകുകയും ചെയ്തതിന് ക​ങ്കണക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.നേരത്തെ കർഷകരെ അപമാനിച്ചതിന് കർണാടക പോലീസും കങ്കണക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Topics

Share this story