Times Kerala

നടി ശില്‍പ ഷെട്ടിയുടെ കുടുംബത്തിലെ ആറ് പേര്‍ക്ക് കൊവിഡ്

 
നടി ശില്‍പ ഷെട്ടിയുടെ കുടുംബത്തിലെ ആറ് പേര്‍ക്ക് കൊവിഡ്

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ കുടുംബത്തിലെ ആറ് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരത്തിന്‍റെ ഭര്‍ത്താവ് രാജ് കുന്ദ്ര, രാജ് കുന്ദ്രയുടെ മാതാപിതാക്കള്‍, മകന്‍ വിയാന്‍ രാജ്, ഒരു വയസുകാരി മകള്‍ സമിഷ, ശില്‍പയുടെ അമ്മ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ശില്‍പയുടെ പരിശോധന ഫലം നെഗറ്റീവാണ്.

Related Topics

Share this story