Times Kerala

പുതിയ ബഡ്ജറ്റ് ഫോണുമായി നോക്കിയ ഇന്ത്യന്‍ വിപണിയില്‍

 
പുതിയ ബഡ്ജറ്റ് ഫോണുമായി നോക്കിയ ഇന്ത്യന്‍ വിപണിയില്‍

പുതിയ ബഡ്ജറ്റ് ഫോണുമായി നോക്കിയാ ഇന്ത്യന്‍ വിപണിയില്‍ എത്തി. നോക്കിയ 2.2 എന്നാണ് പുതിയ ഫോണിന്റെ പേര്. എല്ലാ സ്മാര്‍ട്ഫോണ്‍ കമ്ബനികളും അവരുടെ ബഡ്ജറ്റ് ഫോണുകള്‍ നേരത്തെ മുതല്‍ വിപണിയില്‍ എത്തിച്ചിരുന്നു എന്നാല്‍ നോക്കിയ ഇത് ആദ്യമായാണ് ബഡ്ജറ്റ് ഫോണുകള്‍ ഇറക്കുന്നത്.

രണ്ട് ഫോണുകള്‍ ആണ് അവര്‍ ഇറക്കിയിരിക്കുന്നത്. രണ്ട് ജിബി റാം 16 ജിബി ഇന്റേണല്‍ മെമ്മറി, 3 ജിബി റാം 32 ജിബി ഇന്റേണല്‍ മെമ്മറി ഉള്ള രണ്ട് വേരിയന്റ് വിപണിയില്‍ എത്തിയത്. 13 എംപി യുള്ള പിന് ക്യമറയും, അഞ്ച് എംപി ഉള്ള സെല്‍ഫി ക്യാമുമാണ് ഫോണിനുള്ളത്. മീഡിയടെക് പ്രോസസ്സര്‍ ഉള്ള ഫോണ്‍ ആന്‍ഡ്രോയിഡ് വണ്‍ ഓഎസില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 2 ജിബി റാമിന് 6,999 രൂപയും, 3 ജിബി റാമിന് 7,999 രൂപയുമാണ് വില v

Related Topics

Share this story