Times Kerala

ലോക്​ഡൗണ്‍ ; കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടണം ;​ കെ.എസ്‌.യു

 
ലോക്​ഡൗണ്‍ ; കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടണം ;​ കെ.എസ്‌.യു

തേഞ്ഞിപ്പാലം :കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്​ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ അപേക്ഷ തിയതി നീട്ടണമെന്ന് കെ.എസ്‌.യു ആവശ്യപ്പെട്ടു .കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക്​ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10 നാണ് . സംസ്​ഥാനത്ത്​ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം നിലനില്‍ക്കുമ്ബോള്‍ പ്രസ്തുത തിയതിക്കുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാ​തെ വരും.ഈ സാഹചര്യം കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പ​ുകളിലെയും അഫിലിയേറ്റഡ് കോളേജുകള്‍, യൂണിവേഴ്സിറ്റി സെന്‍ററുകള്‍ എന്നിവിടങ്ങളിലെയും പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടണമെന്ന് ആവശ്യപെട്ട് കെ.എസ്‌.യു മലപ്പുറം ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയത് .

Related Topics

Share this story