Times Kerala

പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ്സിൽ പിടിവലി

 
പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ്സിൽ പിടിവലി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോൽവി ഏറ്റുവാങ്ങിയിട്ടും കോൺഗ്രസ്സിൽ ഗ്രൂപ്പ് തർക്കങ്ങൾക്ക് കുറവില്ല. എൽഡിഎഫ് തുടര്ഭരണമെന്ന് ചരിത്ര നേട്ടം സ്വന്തമാക്കി മുന്നേറുമ്പോൾ കോൺഗ്രസ്സിൽ പ്രമുഖ നേതാക്കളിൽ പലരും പ്രതിപക്ഷ നേതാവ് സ്ഥാനം സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ്. കഴിഞ്ഞ ദിവസം എ ഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നും പിടിച്ചെടുക്കാനാണ് എ ഗ്രൂപ്പ് നീക്കം. എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനം വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ തീരുമാനം.തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാനാണ് എ ഗ്രൂപ്പ് നീക്കങ്ങൾ നടത്തുന്നത് എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് തുടരാനാണ് രമേശ് ചെന്നിത്തലക്ക് താല്‍പര്യം. ഇതില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയാണെങ്കില്‍ വി.ഡി.സതീശന്‍റെ പേര് ഉയര്‍ത്തിയേക്കും.കെ. മുരളീധരനും കെ. സുധാകരനും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇരുവരും കെ.പി.സി.സി അധ്യക്ഷ സ്ഥാനം ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, തോൽവിക്ക് പിന്നാലെ യുവ നേതാക്കൾ അടക്കം നിരവധി പേർ പരസ്യ വിമർശനവുമായി രംഗത്ത് എത്തിയത് നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.

Related Topics

Share this story