Times Kerala

കോവിഡ്19; ഇന്ത്യക്ക് സഹായവുമായി കോഹ്‌ലിയും അനുഷ്‌കയും, കോവിഡ് പ്രതിരോധത്തിനായി ധനസമാഹരണത്തിനുള്ള ‘ഇൻ ദിസ് ടുഗെതെർ’ ക്യാംപയിനുമായി താരങ്ങൾ

 
കോവിഡ്19; ഇന്ത്യക്ക് സഹായവുമായി കോഹ്‌ലിയും അനുഷ്‌കയും, കോവിഡ് പ്രതിരോധത്തിനായി ധനസമാഹരണത്തിനുള്ള ‘ഇൻ ദിസ് ടുഗെതെർ’ ക്യാംപയിനുമായി താരങ്ങൾ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ വലയുകയാണ്. ദിനംപ്രതി രോഗികളുടെ എണ്ണത്തിൽ വർധനയേറുകയാണ്. ഈ പ്രതിസന്ധിയിൽ നിരവധി പേരാണ് ഇന്ത്യയ്ക്ക് സഹായവും പിന്തുണയുമായെത്തുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മയും കോവിഡിൽ വലയുന്നവർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിനായി ഇരുവരും ചേർന്ന് രണ്ട് കോടി രൂപ സംഭാവന നൽകുമെന്ന് അറിയിച്ചു. കൂടാതെ ഫണ്ടിംഗ് പ്ലാറ്റ്ഫോം കേറ്റോ മുഖാന്തരം കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിനായുള്ള പദ്ധതിക്ക് ഇവർ തുടക്കമിട്ടു. ‘ഇൻ ദിസ് ടുഗെതെർ’ എന്ന ക്യാംപയിനാണ് ഇരുവരും ചേർന്ന് തുടങ്ങിയത്. സോഷ്യൽ മീഡിയ പേജിലൂടെയാണ് താരങ്ങൾ ഈ വിവരം പുറത്തുവിട്ടത്.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

”കോവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുകയാണ് നമ്മുടെ രാജ്യം. ആരോഗ്യപ്രവർത്തകർ വലിയ പരീക്ഷണങ്ങളാണ് നേരിടുന്നത്. ഈ മഹാമാരിയിൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന കാഴ്ച ഹൃദയഭേദകമാണ്. അതുകൊണ്ട് ഞാനും വിരാടും ഫണ്ടിംഗ് പ്ലാറ്റ്ഫോം കേറ്റോയുമായി ചേർന്ന് ‘ഇൻ ദിസ് ടുഗെതെർ’ എന്ന പേരിൽ കോവിഡ് പ്രതിരോധത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിനായുള്ള ഒരു ക്യാംപയിൻ തുടങ്ങുകയാണ്. നമ്മൾ ഒരുമിച്ചു നിന്ന് ഈ പ്രതിസന്ധിഘട്ടം മറികടക്കും. ദയവായി നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും പിന്തുണയായി മുന്നോട്ട് വരൂ. ഈ നിർണായക സമയത്ത് ഒരു ജീവൻ രക്ഷിക്കാൻ ചിലപ്പോൾ നിങ്ങളെക്കൊണ്ടാവും” എന്നാണ് അനുഷ്ക കുറിച്ചത്. ഈ പദ്ധതി വഴി കൂടുതൽ ആളുകൾക്ക് സഹായം എത്തിക്കുവാൻ സാധിക്കുമെന്നും താരങ്ങൾ അറിയിച്ചു. നേരത്തെ നിരവധി താരങ്ങൾ ഇന്ത്യയ്ക്ക് സഹായം നൽകിയിരുന്നു.

Related Topics

Share this story