Times Kerala

‘വിജയദിനം’ എല്‍.ഡി.എഫിന്‍റെ വിജയാഘോഷം ഇന്ന്

 
‘വിജയദിനം’ എല്‍.ഡി.എഫിന്‍റെ വിജയാഘോഷം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ ആധികാരിക വിജയം ഇടതു മുന്നണി ഇന്ന് ആഘോഷിക്കും. ഇന്ന് വിജയദിനം ആഘോഷിക്കാന്‍ ഇടതുമുന്നണി ആഹ്വാനം ചെയ്തു. കൊവിഡ് കാലമായതിനാല്‍ വീടുകളില്‍ ആഘോഷം സംഘടിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.വൈകുന്നേരം ഏഴ് മണിക്ക് വീടുകളില്‍ നേതാക്കളും പ്രവര്‍ത്തകരും വിജയ ദീപം തെളിയിക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കും ആഘോഷം. കുടുംബാഗങ്ങള്‍ക്കിടയില്‍ മാത്രം മധുരം പങ്കുവയ്ക്കാനും ഇടതുമുന്നണി നിര്‍ദേശിച്ചിട്ടുണ്ട്.

Related Topics

Share this story