Times Kerala

ഇന്ത്യൻ ടച്ചോടെ പുതിയ പേരിൽ പബ്ജി.!!

 
ഇന്ത്യൻ ടച്ചോടെ പുതിയ പേരിൽ പബ്ജി.!!

ഇന്ത്യയിൽ നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്‌ജി പുതിയ പേരിൽ വീണ്ടും എത്തുന്നു .ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ-ഇന്ത്യ എന്ന പേരിലാണ് പുതിയ പബ്‌ജി എത്തുന്നത് .ഗെയിമിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ പബ്‌ജി കോപ്പറേഷൻ ഉറപ്പ് നൽകുന്നുണ്ട് .ഇന്ത്യൻ ടച്ചോടെയുള്ള കാരക്ടറുകൾ,സ്ഥലം ,വസ്ത്രങ്ങൾ, വാഹനം തുടങ്ങിയവയുള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപോർട്ടറുകൾ .ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ ബ്രാൻഡായ പബ്‌ജി കോർപ്പറേഷനാണ് പുതിയ ഗെയിം നിർമ്മിച്ചിരിക്കുന്നത്.ഗെയിമിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

Related Topics

Share this story