Times Kerala

ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ ചൈനീസ് പ്രസിഡന്റ്

 
ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ ചൈനീസ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാനാനുള്ള മോദിയുടെ ക്ഷണം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഷാങ്ഹായ് ഉച്ചകോടിയോടനുബന്ധിച്ച്‌ ഇരു രാഷ്ട്ര തലവന്‍മാരും നടത്തിയ ഉഭയകക്ഷി യോഗത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കിയത്. ഈ വര്‍ഷം തന്നെ ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനമുണ്ടാകും. ഉടന്‍തന്നെ ഇരു രാജ്യങ്ങളും ഇതിനുള്ള തയ്യാറെടുപ്പ് ആരംഭിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും തമ്മില്‍ ആദ്യത്തെ അനൗദ്യോഗിക ഉച്ചകോടി നടന്നത്. ഇത് വലിയ വിജയമായിരുന്നു. മോദിയുടെ ക്ഷണിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് വരുമെന്ന് ഷി ജിന്‍പിങ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

Related Topics

Share this story