Times Kerala

‘എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം’ തനുശ്രീ ദത്ത

 
‘എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം’ തനുശ്രീ ദത്ത

മുംബൈ: ‘എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം’, ഇതായിരുന്നു നാനാ പടേക്കറിനെതിരായ മീടൂ പരാതിയില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ തനുശ്രീ ദത്തയുടെ ആദ്യ പ്രതികരണം.

‘അഴിമതി നിറഞ്ഞ പൊലീസും നിയവ്യവസ്ഥയും, അതിലും വലിയ അഴിമതിക്കാരനായ നാനാ പടേക്കറിന് ക്ലീന്‍ ചിട്ട് നല്‍കിയത് അംഗീകരിക്കാനാവില്ല. ഞങ്ങളുടെ സാക്ഷിയെ അവര്‍ ഭീഷണിപ്പെടുത്തി നിശബ്ദമാക്കി, അവര്‍ കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. ഞങ്ങളുടെ സാക്ഷികളുടെ ദൃക്‌സാക്ഷി വിവരണം പോലും എടുക്കാതെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്’- തനുശ്രീ പറയുന്നു.

അതേസമയം കേസുമായി മുന്നോട്ടു പോകുമെന്ന് തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സത്പുതെ പറയുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുംബൈ ഹൈക്കോടതില്‍ റിറ്റ് പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ‘ഹോണ്‍ ഒകെ പ്ലീസ്’ എന്ന സിനിമയുടെ സെറ്റില്‍ പടേക്കര്‍ മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ഒക്‌ടോബറിലാണു തനുശ്രീ പരാതി നല്‍കിയത്. ഗാനചിത്രീകരണത്തിനിടയില്‍ പടേക്കര്‍ അപമര്യാദയായി സ്പര്‍ശിച്ചെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ പടേക്കര്‍ നിഷേധിച്ചിരുന്നു.

Related Topics

Share this story