Times Kerala

കോവിഡ് രണ്ടാം തരംഗം; ബോധവൽക്കരണവുമായി ആർ ആർ ആർ ടീം

 
കോവിഡ് രണ്ടാം തരംഗം; ബോധവൽക്കരണവുമായി ആർ ആർ ആർ ടീം

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമായിരിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഇന്ത്യയ്ക്ക് പിന്തുണയും സഹായവുമായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്നത്. ഇപ്പോഴിതാ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘രുധിരം രണം രൗദ്രം’ (ആർ ആർ ആർ) എന്ന ചിത്രത്തിന്റെ അണിയറയിൽ നിന്നും ഇറക്കിയ കോവിഡ് ബോധവൽക്കരണ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ രാജമൗലി, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റാം ചരൺ തേജ, ജൂനിയർ എൻടിആർ, ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവരാണ് വിഡിയോയിൽ കോവിഡ് ബോധവൽക്കരണ സന്ദേശം നൽകുന്നത്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്നും പുറത്തുകടക്കാൻ ഇന്ത്യയെ സഹായിക്കാൻ വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. രാജമൗലി മലയാളത്തിലാണ് വിഡിയോയിൽ സന്ദേശം നൽകിയിരിക്കുന്നത്. നേരത്തെ ആർ ആർ ആറിന്റെ ട്വിറ്റർ പേജ് കോവിഡ് സംബന്ധമായ വിവരങ്ങൾ നൽകുന്നതിനായി വിട്ടു കൊടുത്തിരുന്നു.

Related Topics

Share this story