Times Kerala

മുൻകാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്​ മരിച്ചു

 
മുൻകാല ബോളിവുഡ് നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്​ മരിച്ചു

മുംബൈ: മുൻകാല ബോളിവുഡ്, ഭോജ്​പുരി സിനിമകളിൽ പ്രശസ്തയായിരുന്ന നടി ശ്രീപ്രദ കൊവിഡ്​ ബാധിച്ച്​ മരിച്ചു. രോഗം ബാധിച്ചതിനെ തുടർന്ന് ചികിത്സിലായിരുന്ന നടി ബുധനാഴ്ചയാണ്​ മരണത്തിന് കീഴടങ്ങിയത്.തെന്നിന്ത്യൻ ചലച്ചിത്രങ്ങളിലും ബോളിവുഡ് സിനിമകളിലും സജീവ സാന്നിധ്യമായിരുന്ന ശ്രീപ്രദയുടെ ആദ്യ ചിത്രം 1978ൽ പുറത്തിറങ്ങിയ പുരാണ പുരുഷ്​ ആണ്. വിനോദ്​ ഖന്ന, ഗോവിന്ദ, ധർമേന്ദ്ര, ഗുൽഷാൻ ഗോവർ തുടങ്ങിയ ബോളിവുഡിലെ പ്രമുഖ നടന്മാർക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Related Topics

Share this story