Times Kerala

ഇന്ത്യന്‍ കോച്ചായി രവി ശാസ്ത്രി തുടർന്നേക്കുമെന്ന് സൂചന

 
ഇന്ത്യന്‍ കോച്ചായി രവി ശാസ്ത്രി തുടർന്നേക്കുമെന്ന് സൂചന

ഇന്ത്യന്‍ കോച്ച്‌ രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ഈ ലോകകപ്പ് അവസാനിക്കുന്നതോടെ നീട്ടുമെന്ന് സൂചന. ലോകകപ്പ് വരെയാണ് രവിശാസ്ത്രീയുടെ കരാര്‍ ഉണ്ടായിരുന്നത്. ലോകകപ്പിനു ശേഷം കോച്ച്‌ രവി ശാസ്ത്രിയ്‌ക്കൊപ്പം ബാറ്റിംഗ് കോച്ച്‌ സഞ്ജയ് ബംഗാര്‍, ബൗളിംഗ് കോച്ച്‌ ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച്‌ ആര്‍ ശ്രീധര്‍ എന്നിവരുടെ കരാറും അവസാനിക്കാനിരിക്കെയായിരുന്നു.ഇവര്‍ക്ക് 45 ദിവസത്തേക്ക് കൂടി കരാര്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ നീട്ടി നല്‍കുവാന്‍ തീരുമാനിച്ചു .

Related Topics

Share this story