Times Kerala

നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ജയ്‌സ്വാളിന് സ്നേഹ സമ്മാനം നൽകി ജോസ് ബട്‌ലർ

 
നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ജയ്‌സ്വാളിന് സ്നേഹ സമ്മാനം നൽകി ജോസ് ബട്‌ലർ

കോവിഡ് പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായതിനെത്തുടർന്ന് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരുന്നു. തുടർന്ന് താരങ്ങളെല്ലാം അവരവരുടെ നാട്ടിലേക്ക് മടങ്ങുകയാണ്. ഇപ്പോഴിതാ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് രാജസ്ഥാൻ റോയൽസിലെ തന്റെ ഓപ്പണിങ് പങ്കാളിയായ യുവതാരം യശസ്വി ജയ്‌സ്വാളിന് സ്‌നേഹ സമ്മാനം നൽകിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ.

ബട്‌ലർ ഉപയോഗിക്കുന്ന ബാറ്റാണ് ജയ്‌സ്വാളിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് താരം നൽകിയത്. ബട്‌ലറിന്റെ ഒപ്പിനൊപ്പം ‘ നിന്റെ കഴിവ് ആസ്വദിക്കൂ…എല്ലാവിധ ആശംസകളും’ എന്നും ബാറ്റിനു പുറത്ത് താരം കുറിച്ചിട്ടുണ്ട്. രാജസ്ഥാൻ റോയൽസ് തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത്. രാജസ്ഥാന് വേണ്ടി ആദ്യം ഓപ്പണിംഗിന് ഇറങ്ങിയ മനാൻ വോറ പരാജയപ്പെട്ടതിനെത്തുടർന്ന് ബട്‌ലറിനൊപ്പം ഓപ്പണിങ്ങിനെത്തിയതാണ് ജെയ്സ്വാൾ. മികച്ച പ്രകടനമാണ് ഇരുവരും ചേർന്ന് രാജസ്ഥാന് വേണ്ടി നടത്തിയത്.

Related Topics

Share this story