Times Kerala

ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതുമുത്തശ്ശി തീരുമാനം പിൻവലിച്ചു

 
ഒളിമ്പിക്സ് ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതുമുത്തശ്ശി തീരുമാനം പിൻവലിച്ചു

ടോക്കിയോ ഒളിമ്പിക്സ് ദീപാശിഖാ പ്രയാണത്തിൽ പങ്കെടുക്കുമെന്നറിയിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായമേറിയ മുതുമുത്തശ്ശി തീരുമാനം പിൻവലിച്ചു. അവർ താമസിക്കുന്ന നേഴ്സിങ് ഹോമിൽ കോവിഡ് പടരുമെന്ന ആശങ്കയെത്തുടർന്നാണിത്. മെയ് 11 ന് ഫുകുവോകയിൽ തുടങ്ങുന്ന പ്രയാണത്തിൽ പങ്കുകൊള്ളാനാണ് 118 വയസ്സുള്ള ജപ്പാൻ സ്വദേശിനിയായ കെയ്ൻ താനാകാ എന്ന മുത്തശ്ശി തീരുമാനിച്ചിരുന്നത്. ജപ്പാനിൽ കോവിഡിന്റെ നാലാം തരംഗം തുടങ്ങിയ സാഹചര്യത്തിൽ ഒളിമ്പിക് ഗെയിമിനോടനുബന്ധിച്ചു പ്രവർത്തിക്കുന്ന 8 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു.

Related Topics

Share this story