Times Kerala

‘കൊറോണയെ ചവിട്ടി പുറത്താക്കി…’ കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ

 
‘കൊറോണയെ ചവിട്ടി പുറത്താക്കി…’ കൊവിഡ് ഭേദമായ സന്തോഷം പങ്കുവെച്ച് നടി പൂജ ഹെഗ്ഡെ

ബോളിവുഡ് നടി പൂജ ഹെഗ്‌ഡെ കൊവിഡ് മുക്തയായി.ഏപ്രില്‍ 26ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. സോഷ്യല്‍മീഡിയ പേജുകള്‍ വഴി പൂജ തന്നെയാണ് കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം പുറത്തുവിട്ടത്. ‘  കൊറോണയെ ചവിട്ടി പുറത്താക്കിയതിനാല്‍ പരിശോധന ഫലം നെഗറ്റീവാണ്. നിങ്ങള്‍ നല്‍കിയ സ്നേഹത്തിന് ഒരുപാട് നന്ദി. ഞാന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുന്നു. നിങ്ങളുടെ സ്നേഹം കൂടുതല്‍ ഊര്‍ജം പകരുന്നു. എല്ലാവരും സുരക്ഷിതരായിരിക്കുക…’ പുതിയ ഫോട്ടോ കൂടി പങ്കുവെച്ചുകൊണ്ട് പൂജ കുറിച്ചു.

Related Topics

Share this story