Times Kerala

കോപ്പ അമേരിക്കയ്ക്ക് നാളെ തുടക്കം

 
കോപ്പ അമേരിക്കയ്ക്ക് നാളെ തുടക്കം

സാവോപോളോ: നാളെ ലാറ്റിനമേരിക്കന്‍ പോരാട്ടത്തിന് ആരംഭം കുറിക്കും .സാവോപോളോയില്‍ കോപ്പ അമേരിക്കയുടെ 46-ാം പതിപ്പിന് ആണ് തുടങ്ങുക . ഇത്തവണത്തെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത് ആകെ 12 ടീമുകളാണ് . ഉദ്ഘാടന മത്സരം നാളെ ഇന്ത്യന്‍ സമയം രാവിലെ 6ന് ആണ് .

ആദ്യമത്സരത്തിൽ ഏറ്റുമുട്ടൽ നടക്കുന്നത് ആതിഥേയരായ ബ്രസീല്‍ ബൊളീവിയയുമായി ആണ് .ചാമ്പ്യൻഷിപ്പിൽ തെക്കേ അമേരിക്കന്‍ മേഖലയില്‍ നിന്ന് 10 ടീമും ഏഷ്യയില്‍ നിന്നുള്ള രണ്ട് ടീമുകളുമടക്കം 12 ടീമുകളാണ് ഉൾപ്പെടുന്നത് .ഹാട്രിക്ക് കിരീടം തേടിയെത്തുന്ന ചിലി, കരുത്തരായ അര്‍ജന്റീന, ഉറുഗ്വെ, കൊളംബിയ, ബൊളീവിയ, പെറു, ഇക്വഡോര്‍, പരാഗ്വെ, വെനസ്വേല ആതിഥേയരായ ബ്രസീൽ ,ജപ്പാൻ എന്നിവരും മത്സരത്തിൽ ഉണ്ടാകും .

Related Topics

Share this story