Times Kerala

പ്രണയിച്ച യുവാവിനൊപ്പം മകള്‍ ഇറങ്ങിപ്പോയി, മകളുടെ ശവസംസ്‌കാരത്തിന്റെ പോസ്റ്ററൊട്ടിച്ച് പിതാവ്

 
പ്രണയിച്ച യുവാവിനൊപ്പം മകള്‍ ഇറങ്ങിപ്പോയി, മകളുടെ ശവസംസ്‌കാരത്തിന്റെ പോസ്റ്ററൊട്ടിച്ച് പിതാവ്

പ്രണയിച്ച യുവാവിനെ മകള്‍ വിവാഹം കഴിച്ചതിന് നാടുനീളെ മകളുടെ ശവസംസ്‌കാരത്തിന്റെ പോസ്റ്ററൊട്ടിച്ച് പിതാവ്. തമിഴ്‌നാട്ടിലെ കുപ്പുരാജ പാളയത്താണ് ഈ വിചിത്ര സംഭവം. മകളെ കെട്ടിച്ച് തരണമെന്ന് അഭ്യര്‍ഥിച്ച് യുവാവ് പെണ്‍കുട്ടിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാല്‍ പിതാവ് സമ്മതിച്ചിരുന്നില്ല. പലപ്രാവശ്യം മകളും യുവാവും പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിതാവ് ഒരുക്കമായിരുന്നില്ല. യുവാവിന്റെ അമ്മ താഴ്ന്ന ജാതിക്കാരിയാണെന്നതായിരുന്നു പിതാവിന്റെ പ്രശ്‌നം.

ഇതോടെയാണ് മകള്‍ യുവാവിനൊപ്പം ഇറങ്ങിപ്പോയത്. ഈ ദേഷ്യത്തിന് മകളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നാട്ടുകാരെ ക്ഷണിച്ച് കൊണ്ട് പോസ്റ്ററുകള്‍ പിതാവ് അച്ചടിച്ചിറക്കി. നാടുനീളെ ഒട്ടിക്കുകയായിരുന്നു. വാഹനാപകടത്തില്‍ മകള്‍ മരിച്ചെന്നും ശവസംസ്‌കാര ചടങ്ങുകള്‍ ജൂണ്‍ 10ന് വൈകിട്ട് 3.30 ന് നടക്കുമെന്നും കാണിച്ചുള്ള പോസ്റ്റര്‍ ജൂണ്‍ ഒന്‍പതിനാണ് പിതാവ് ഒട്ടിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെയും തന്റെയും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യുവാവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിതാവ് തനിക്ക് ഇങ്ങനെയുള്ള മകളില്ലെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു.

Related Topics

Share this story