Times Kerala

ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

 
ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റിംഗ് പരിശീലകൻ മൈക്ക് ഹസിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിംഗ് പരിശീലകൻ ലക്ഷ്മിപതി ബാലാജിയ്ക്ക് പിന്നാലെ ബാറ്റിംഗ് കോച്ച് മുൻ ഓസ്‌ട്രേലിയൻ താരം മൈക്ക് ഹസിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിസന്ധി ഇന്ത്യയിൽ രൂക്ഷമായിക്കൊണ്ടിരിക്കെ ഐപിഎല്ലിലും നിരവധി താരങ്ങളെ കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ചെന്നൈയുടെ ബാലാജിക്കും, ടീമിന്റെ സിഇഒ കാശി വിശ്വനാഥനും ടീമിന്റെ ബസ് ജീവനക്കാരനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹസിയ്ക്ക് പോസിറ്റീവായത്. താരത്തിന് രോഗം സ്ഥിരീകരിച്ചത് ചെന്നൈ ടീം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ആദ്യ ടെസ്റ്റിന്റെ ഫലം പോസിറ്റീവ് ആയെങ്കിലും വീണ്ടും താരത്തിന്റെ സാംപിൾ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

Related Topics

Share this story