Times Kerala

കോവിഡിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകം; കെവിൻ പീറ്റേഴ്‌സൺ

 
കോവിഡിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയഭേദകം; കെവിൻ പീറ്റേഴ്‌സൺ

കോവിഡിൽ വലയുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയം തകർക്കുന്നതാണെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ. ട്വിറ്ററിലൂടെയാണ് താരം ഇന്ത്യയെക്കുറിച്ചു പറഞ്ഞത്.

“ഇന്ത്യ- ഞാൻ വളരെയധികം ഇഷ്ട്ടപെടുന്ന രാജ്യം ദുരിതമനുഭവിക്കുന്ന കാഴ്ച വളരെ ഹൃദയഭേദകമാണ്. നിങ്ങൾ ഇതിൽ നിന്നും പുറത്തുവരും. ഇതിൽ നിന്നും പുറത്തുകടക്കുമ്പോൾ നിങ്ങൾ കൂടുതൽ ശക്തരാകും. നിങ്ങളുടെ ദയയും ശ്രേയസ്സും ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും ശ്രേധിക്കപെടാതെ പോകില്ല” എന്നാണ് പീറ്റേഴ്‌സൺ കുറിച്ചത്. ക്രിക്കറ്റ് കമന്റെറ്റർ കൂടിയായ പീറ്റേഴ്‌സൺ ഇത്തവണത്തെ ഐപിഎൽ സീസണിലെയും ഭാഗമായിരുന്നു. കോവിഡ് ഐപിഎല്ലിനെയും ബാധിച്ചതോടെ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് പീറ്റേഴ്‌സൺ ട്വിറ്ററിലൂടെ ഇന്ത്യയ്ക്ക് ഐക്യദാർഢ്യവുമായി എത്തിയത്.

Related Topics

Share this story