Times Kerala

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി പരിശ്രമം നടത്താതിരുന്ന പ്രവര്‍ത്തകരെ കണ്ടെത്തും; പ്രിയങ്കാഗാന്ധി

 
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി പരിശ്രമം നടത്താതിരുന്ന പ്രവര്‍ത്തകരെ കണ്ടെത്തും; പ്രിയങ്കാഗാന്ധി

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി പരിശ്രമം നടത്താതിരുന്ന പ്രവര്‍ത്തകരെ കണ്ടെത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.  റായ്ബറേലിയില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോഴാണ് പ്രിയങ്കാഗാന്ധി ഇക്കാര്യം പറഞ്ഞത്.

‘യോഗത്തില്‍ പ്രസംഗിക്കാന്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കിയതാണ്. പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ച സാഹചര്യത്തില്‍ സത്യം തുറന്നു പറയാം. സോണിയാഗാന്ധിയുടെയും റായ്ബറേലിയിലെ ജനങ്ങളുടെയും സഹായത്തോടെ മാത്രമാണ് ഇവിടെ വിജയിക്കാന്‍ കഴിഞ്ഞത്. പാര്‍ട്ടിക്കു വേണ്ടി കഠിനമായി പരിശ്രമിച്ചവര്‍ക്ക് അക്കാര്യം അറിയാം. എന്നാല്‍, പ്രവര്‍ത്തിക്കാതിരുന്നവരെ താന്‍ കണ്ടെത്തുകതന്നെ ചെയ്യും’ – അവര്‍ മുന്നറിയിപ്പ് നല്‍കി.

Related Topics

Share this story