Times Kerala

തീപിടിത്തം ഉണ്ടായ പാരീസിലെ നോട്ടര്‍ഡാം ദേവാലയത്തില്‍ ശനിയാഴ്ച്ച കുര്‍ബാന അര്‍പ്പിക്കും

 
തീപിടിത്തം ഉണ്ടായ പാരീസിലെ നോട്ടര്‍ഡാം ദേവാലയത്തില്‍ ശനിയാഴ്ച്ച കുര്‍ബാന അര്‍പ്പിക്കും

പാരീസ്: വന്‍ തീപിടിത്തം ഉണ്ടായ പാരീസിലെ പുരാതന ദേവാലയമായ നോട്ടര്‍ഡാം കത്തീഡ്ര ലില്‍ ശനിയാഴ്ച്ച ദിവ്യബലി അര്‍പ്പിക്കും. തീപിടുത്തത്തിന് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കുര്‍ബാന അര്‍പ്പിക്കുന്നത്.ശനിയാഴ്ച വൈകുന്നേരമാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. പാരീസ് ആര്‍ച്ച്ബിഷപ് മൈക്കല്‍ ഓപിറ്റ് കാര്‍മികത്വം വഹിക്കും. കുര്‍ബാനയില്‍ വൈദികര്‍ക്ക് മാത്രമേ പ്രവേശനമുള്ളുവെന്ന് സഭ വ്യക്തമാക്കി.

Related Topics

Share this story