Times Kerala

ആശ്വാസം: നിപ സാഹചര്യങ്ങൾ പൂർണമായും നിയന്തണവിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടർ

 
ആശ്വാസം: നിപ സാഹചര്യങ്ങൾ പൂർണമായും നിയന്തണവിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടർ

കൊച്ചി: നിപ സാഹചര്യങ്ങൾ പൂർണമായും നിയന്തണവിധേയമായെന്ന് എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള. നിപ ബാധിതനുമായി ഇടപഴകിയതിനെ തുടർന്ന് സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന 330 പേരിൽ 47 പേരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കിയെന്നു  കളക്ടർ പറഞ്ഞു.  നിപ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബാക്കിയുള്ള 283 പേരെ അടുത്ത ദിവസങ്ങളിൽ തന്നെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കും എന്നും മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.

മെയ് 1 മുതൽ ജില്ലയിൽ നടന്ന 1898 മരണങ്ങളിൽ ഒന്നും പോലും നിപ ബാധിച്ചില്ലെന്ന് സ്ഥിരീകരിച്ചു എന്നും  ഇതോടെ നിപ സാഹചര്യം പൂർണമായും നിയന്ത്രണവിധേയമായെന്നും എറണാകുളം ജില്ലാ കളക്ടർ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story