Times Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം പുതിയ പേടിയില്‍

 
ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.ഐ.എം പുതിയ പേടിയില്‍

ന്യൂഡല്‍ഹി:   ലോക്‌സഭ തെരഞ്ഞെടുപ്പിലെ  ഫലം സി.പി.ഐ.എമ്മിന് വലിയ മുറിവുകളാണ് സമ്മാനിച്ചത്. ഇത്ര വലിയ പരാജയം സമ്മാനിച്ച തെരഞ്ഞെടുപ്പിന് ശേഷം തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്ന നടപടികളിലാണ് സിപിഐഎം. അതിനിടയിലാണ് മറ്റൊരു പ്രതിസന്ധി കൂടെ സി.പി.ഐ.എമ്മിനെ ഉറ്റുനോക്കുന്നത്.

ദശാബ്ദങ്ങളായുള്ള പാര്‍ലമെന്റ് ഹൗസിലെ ഓഫീസ് നഷ്ടപ്പെട്ടേക്കാന്‍ സാധ്യതയുണ്ടെന്നതാണ് സി.പി.ഐ.എം നേരിടുന്ന പ്രതിസന്ധി. പാര്‍ലമെന്റ് ഹൗസിലെ മൂന്നാം നിലയിലെ റൂം നമ്പര്‍ 135 ആണ് സിപിഐഎം ഓഫീസ്. ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതിനാല്‍ ഈ ഓഫീസ് പാര്‍ട്ടിയില്‍ നിന്ന് കൈവിട്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ നിന്ന് രണ്ട് സീറ്റും കേരളത്തില്‍ നിന്ന് ഒരു സീറ്റുമാണ് സിപിഐഎമ്മിന് ഇത്തവണ ലഭിച്ചത്. രാജ്യസഭയില്‍ അഞ്ചും. 2014ലും സമാന അവസ്ഥയാണുണ്ടായിരുന്നതെങ്കിലും സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായതിനാല്‍ ഓഫീസ് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഇത്തവണ യെച്ചൂരി സഭയില്‍ ഇല്ല. അതിനാല്‍ തന്നെ ഓഫീസ് നഷ്ടപ്പെടുന്നത് തടയാന്‍ സിപിഐഎമ്മിന കഴിഞ്ഞേക്കില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

Related Topics

Share this story