Nature

എഎൻ 32 വിമാന ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ എ എന്‍-32 എയര്‍ഫോഴ്സ് വിമാനം തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.  മരണപ്പെട്ടവരില്‍ മൂന്നു മലയാളികളുമുണ്ട്. രാജ്യസേവനത്തിനിടയില്‍ മരണപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വിമാനത്തിലെ യാത്രക്കാരെല്ലാം മരിച്ചുവെന്ന് രാവിലെ വ്യോമസേന സ്ഥിരീകരിച്ചിരുന്നു. വിമാനം തകർന്ന പ്രദേശത്ത് തെരച്ചിൽ തുടങ്ങിയ ശേഷമാണ് ഇക്കാര്യം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വി​മാ​നം ത​ക​ർ​ന്നു​വീ​ണ പ്ര​ദേ​ശ​ത്തേ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ര​ച്യൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് രക്ഷാപ്രവർത്തകർ ഇറങ്ങിയത്. ഇവരുടെ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരില്‍, കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ് എന്നിവരാണ് മരിച്ച മലയാളികള്‍. ആറ് ഉദ്യോഗസ്ഥരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.