Times Kerala

ഈ ഭാഗങ്ങളിലെ വേദന ശരീരം നല്‍കുന്ന മുന്നറിയിപ്പ്

 
ഈ ഭാഗങ്ങളിലെ വേദന ശരീരം നല്‍കുന്ന മുന്നറിയിപ്പ്

ശരീരത്തില്‍ ഉണ്ടാകുന്ന വേദനകള്‍ നിരവധിയാണ് .വലിപ്പ ചെറുപ്പവും പ്രായ വ്യത്യാസവും അനുസരിച്ച് അത് ഇങ്ങനെ മാറിക്കൊണ്ടിരിക്കും .എവിടെയെങ്കിലും തട്ടിയും മുട്ടിയും ഒക്കെ ചിലപ്പോള്‍ മറ്റു ചില വേദനകള്‍ ഉണ്ടായി എന്നും വരാം .അതുകൊണ്ട് തന്നെ ശരീരത്തില്‍ വിവിതതരം വേദനകള്‍ ഉണ്ടാകും .എന്നാല്‍ എത്ര ചെറിയ വേദന ആണ് എങ്കിലും അതിനെ ഒരിക്കലും അവഗണിക്കാന്‍ പാടില്ല .ശരീര വേദനയുടെ യഥാര്‍ത്ഥ കാരണം തിരിച്ചറിയാന്‍ പലപ്പോഴും നമ്മള്‍ വൈകാറുണ്ട് ഇത് പലവിധ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും മനുഷ്യനെ എത്തിക്കുകയും ചെയും .നമ്മള്‍ ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത വേദനകള്‍ ഏതൊക്കെ ആണ് എന്ന് നോക്കാം .ഇത്തരം വേദനകളെ അവഗണിക്കുന്നത് ഗുരുതരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കും .

1. നെഞ്ച് വേദന
നിസ്സാരമായി ഒരിക്കലും തള്ളിക്കളയാന്‍ പാടില്ലാത്ത ഒന്നാണ് നെഞ്ച് വേദന .ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെയോ മറ്റു ആരോഗ്യ പ്രശ്നങ്ങളുടെയോ ഫലം ആയിരിക്കാം ചിലപ്പോള്‍ ഈ വേദന .ദഹന സംബന്ധമായ പ്രശ്നങ്ങള്‍ മൂലവും നെഞ്ച് വേദന വരാം എങ്കിലും അല്‍പ്പം ശ്രദ്ധ കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ് .

2.തല വേദന
നല്ലൊരു ശതമാനം ആളുകളും അനുഭവിക്കുന്ന ഒരു വേദനയാണ് തലവേദന .തലവേദന പല കാരണങ്ങളാലും ഉണ്ടാകാം .എന്നാല്‍ സ്ഥിരമായി നില്‍ക്കുന്ന തലവേദനയും ഇടവിട്ട്‌ ഇടവിട്ട്‌ വരുന്ന തലവേദനയും വളരെ വലിയ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആകാന്‍ സാധ്യതയുണ്ട് .ടുമറോ തലച്ചോറിലെ പ്രശ്നങ്ങളോ ആയിരിക്കാം ഇതിന് കാരണം അതുകൊണ്ട് തലവേദന നമ്മള്‍ കൃത്യമായി ശ്രദ്ധിക്കേണ്ടതും ആവശ്യമായ പരിശോധനകളും ചികിത്സയും കൃത്യ സമയത്ത് തേടേണ്ടതും ആയ ഒരു വേദനയാണ് .

3.നടുവ് വേദന
ഇന്നത്തെക്കാലത്ത് ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ അനുഭവിക്കുന്ന ഒരു വേദനയാണ് നടുവിന് വേദന .മാനസികമായ സമര്ധം പലപ്പോഴും നടുവിന് വേദനക്കും കാരണമാകും.എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ള വ്യക്തികള്‍ നടുവിന് വേദന ഉണ്ട് എങ്കില്‍ അതിനെ നിസ്സാരമായി ഒരു കാരണവശാലും തള്ളിക്കളയാന്‍ പാടില്ല .

4.വയറു വേദന
വയറുവേദന പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം .പക്ഷെ അടിവയറ്റില്‍ ശക്തമായ വേദന അനുഭവപ്പെടുന്നു എങ്കില്‍ അത് ചിലപ്പോ അപ്പന്റി സൈറ്ടിസ് സൂചന ആയിരിക്കാം .അതുകൊണ്ട് തുടര്‍ച്ചയായി വയറു വേദന ഉണ്ടാകുന്നു എന്നുണ്ട് എങ്കില്‍ അതിനെ നിസ്സാരമായി കാണാതെ ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യം ആണ് .

5.കാലിലെ വേദന 
സാധാരണ കാലില്‍ വേദന സ്ഥിരമായി വരുന്നത് പ്രായമായവരില്‍ ആണ് .എന്നാല്‍ ഞരമ്പ്‌ സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരിലും കാലിലെ വേദന സാധാരണം ആണ് ഇത്തരത്തില്‍ കാലുവേദന ഉള്ളവര്‍ കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ് .

6.പേശി വേദന
പേശികളില്‍ ഉണ്ടാകുന്ന ശക്തമായ വേദനയും പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് .മസില്‍ കയറിയതാവാം എന്ന് പറഞ്ഞ് എപ്പോഴും ഇതിനെ അവഗണിക്കരുത് .ചിലപ്പോള്‍ പേശി വേദന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ ആകാം ആയതിനാല്‍ പേശി വേദന സ്ഥിരമായി ഉണ്ടാകുന്നു എങ്കില്‍ ഒരു ആരോഗ്യ വിധക്തന്റെ സഹായം തേടേണ്ടത് വളരെ അത്യാവശ്യം ആയ ഒരു കാര്യം ആണ് .

Related Topics

Share this story