Times Kerala

ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി

 
ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി

നോട്ടിംഗ്‌ഹാം: പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പിലെ അവസാന ലീഗ് മത്സരങ്ങളില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ‘ധവാന്‍റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. ഫിറ്റ്‌നസ് ടീം നിരീക്ഷിച്ചുവരികയാണ്. ലീഗ് മത്സരങ്ങളുടെ അവസാന ഘട്ടത്തില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷയെന്നും’ നോട്ടിംഗ്‌ഹാമില്‍ ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം മഴമൂലം ഉപേക്ഷിച്ച ശേഷം കോലി പറഞ്ഞു.

Related Topics

Share this story