Times Kerala

കണ്ണിനു ചുറ്റുമുള്ള കറുപ്പില്ലാതാക്കാം..അതും ഒറ്റ രാത്രികൊണ്ട്

 
കണ്ണിനു ചുറ്റുമുള്ള കറുപ്പില്ലാതാക്കാം..അതും ഒറ്റ രാത്രികൊണ്ട്

കണ്‍തടങ്ങളിലെ കറുപ്പുനിറം മുഖഭംഗിയുടെ മാറ്റു കുറയ്‌ക്കും. ഈ കറുപ്പു നിറം ഈ സിയായി മാറ്റാന്‍ വീട്ടിലിരുന്ന്‌ ചെയ്ാവയുന്ന 4 വെജിറ്റബിള്‍ ട്രീറ്റ്‌മെന്റുകള്‍.

കുക്കുബര്‍ ടീ ബാഗ്‌ ട്രീറ്റ്‌മെന്റ്‌
ആവശ്യമായ സാധനങ്ങള്‍
1. മുകള്‍വശം അല്‍പ്പം കീറിയ ടീ ബാഗുകള്‍ രണ്ടെണ്ണം.
2. നീളത്തില്‍ കുനുകുനാ അരിഞ്ഞ കുക്കുബര്‍ രണ്ട്‌ ടീസ്‌പൂണ്‍.
3. പട്ടാണിക്കടല മീഡിയം വലിപ്പത്തിലുള്ള പ്ലാസ്‌റ്റിക്‌ കവറിലിട്ട്‌ ഫ്രീസറില്‍ വച്ച്‌ തണുപ്പിച്ചത്‌.

ചെയ്യേണ്ട വിധം
1. ടീബാഗിനുള്ളില്‍ ഒരു ടീസ്‌പൂണ്‍ കുക്കുബര്‍ വച്ച്‌ കണ്ണടച്ച്‌ അതിനു മുകളില്‍ വയ്‌ക്കുക.

2. അതിനു മുകളില്‍ തണുപ്പിച്ച പട്ടാണിക്കടലയുള്ള കവറും വയ്‌ക്കുക.
3. 10 മിനിറ്റ്‌ വച്ച ശേഷം എടുത്തു മാറ്റുക.

4. ആഴ്‌ചയിലൊരിക്കല്‍ ഇതു ചെയ്‌താല്‍ കണ്‍തടങ്ങളിലെ കറുപ്പ്‌ മാറും.

ടൊമാറ്റോ ട്രീറ്റ്‌മെന്റ്‌
ആവശ്യമായ സാധനങ്ങള്‍
1. തക്കാളി നീര്‌ രണ്ട്‌ ടീസ്‌പൂണ്‍

2. നാരങ്ങാ നീര്‌ രണ്ട്‌ ടീസ്‌പൂണ്‍

3. മിന്റ്‌ ഇല ഒരെണ്ണം

ചെയ്യേണ്ട വിധം
1. ഒരു ടീസ്‌പൂണ്‍ തക്കാളി നീരും ഒരു ടീസ്‌പൂണ്‍ നാരങ്ങാ നീരും ഒരുമിച്ചാക്കുക.

2. ഈ മിശ്രിതം കണ്ണിനു ചുറ്റും മൃദുവായി പുരട്ടുക.

3. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച്‌ കഴുകുക.

4. ദിവസത്തില്‍ രണ്ടു തവണ ഇതു ചെയ്യുക.

5. എല്ലാദിവസവും തക്കാളി -നാരങ്ങാ ജ്യൂസും അതിനൊപ്പം മിന്റ്‌ ഇലയുമിട്ട്‌ പാനീയമാക്കി കുടിക്കുന്നതും കണ്‍തടങ്ങളിലെ കറുപ്പ്‌ നിറം മാറ്റും.

ഓറഞ്ച്‌ ട്രീറ്റ്‌മെന്റ്‌
ആവശ്യമായ സാധനങ്ങള്‍
1. ഓറഞ്ച്‌ ജ്യൂസ്‌ അഞ്ച്‌ ടേബിള്‍സ്‌പൂണ്‍

2. ഗ്ലിസറിന്‍ അഞ്ച്‌ തുള്ളി

3. തണുത്ത വെള്ളം രണ്ട്‌ കപ്പ്‌

ചെയ്യേണ്ട വിധം
1. മൂന്ന്‌ ടീസ്‌പൂണ്‍ ഓറഞ്ചു ജ്യൂസും ഒരു തുള്ളി ഗ്ലിസറിനും ഒരുമിച്ചാക്കുക.

2. കണ്ണടച്ച ശേഷം ചുറ്റും അത്‌ പുരട്ടുക.

3. അഞ്ചു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

4. കറുപ്പു മാറുന്നതു മാത്രമല്ല കണ്ണിന്‌ തിളക്കം കൂടാനും ഇത്‌ സഹായിക്കും.

പൊട്ടറ്റോ / മില്‍ക്ക്‌ ട്രീറ്റ്‌മെന്റ്‌
ആവശ്യമായ സാധനങ്ങള്‍
1. ഉരുളക്കിഴങ്ങ്‌ ജ്യൂസ്‌ ഒരു കപ്പ്‌

2. ഫ്രീസറില്‍ വച്ച്‌ ചെറിയ ക്യൂബുകളാക്കിയ പാല്‍ അഞ്ച്‌ എണ്ണം

3. ആവശ്യത്തിന്‌ പഞ്ഞി

4. തണുത്ത വെള്ളം രണ്ട്‌ കപ്പ്‌

ചെയ്യേണ്ട വിധം
1. ഉരുളക്കിഴങ്ങ്‌ ജ്യൂസിലേക്ക്‌ പഞ്ഞി മുക്കുക.

2. കണ്ണടച്ച്‌ അതിനു മുകളിലായി പഞ്ഞി വയ്‌ക്കുക.

3. പത്തു മിനിറ്റിന്‌ ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

4. പാല്‍ ക്യൂബുകള്‍ കണ്ണടച്ച്‌ അതിനു മുകളില്‍ വയ്‌ക്കുക.

5. ഉരുകി തുടങ്ങുമ്പോള്‍ പഞ്ഞി വച്ച്‌ മൃദൃവായി തിരുമ്മുക.

6.തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ അറിവുകള്‍ ഉപകാരം ആകട്ടെ.

Related Topics

Share this story