Times Kerala

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ രാജ്യ വ്യാപകമായി പ്രതിഷേധദിനം ആചരിക്കും

 
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാളെ രാജ്യ വ്യാപകമായി പ്രതിഷേധദിനം ആചരിക്കും

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി നാളെ പ്രതിക്ഷേധ ദിനം ആചരിക്കും. ബംഗാളില്‍ ഡോക്ടര്‍ ക്രൂര മാര്‍ദ്ദനത്തിന് വിധേയനായ സംഭവത്തില്‍ പ്രതിക്ഷേധിച്ച്‌ ഐഎംഎ രാജ്യവ്യാപകമായി നടത്തുന്ന പ്രതിക്ഷേധത്തിന്റെ ഭാഗമായണ് കേരളത്തിലും പ്രതിക്ഷേധ ദിനം ആചരിക്കുന്നുത്. ഐഎംഎയുടെ കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാനം അനുസരിച്ചാണ് സമര പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ മൂന്നര ലക്ഷം ഡോക്ടര്‍മാരും അമ്ബതിനായിരത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും പ്രതിക്ഷേധ മെയിലുകള്‍ ഇതിന്റെ ഭാഗമായി അയക്കും. കൂടാതെ ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്ര നിയമം കൊണ്ട് വരണമെന്ന് ആവശ്യവും ഇവര്‍ മെയിലിലൂടെ ഉന്നയിക്കും. കറുത്ത ബാഡ്ജ് ധരിച്ച്‌ ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകും. എല്ലാ ജില്ലാകളിലും കളക്ടര്‍മാര്‍ക്ക് ആശുപത്രി ആക്രമണങ്ങള്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട മെമ്മോറണ്ടവും ഡോക്ടര്‍മാര്‍ നല്‍കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ 10 മുതല്‍ 11 മണിവരെ സത്യാഗ്രഹ സമരവും നടത്തും.

കല്‍ക്കട്ടയിലെ 400 ഓളം പേരുടെ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതിക്ഷേധിച്ചാണ് സമരം. അത്യാസന്ന നിലയിലായ 80 വയസുകാരനായ ഹൃദ് രോഗിയുടെ ജീവന്‍ രക്ഷിക്കാത്തത് കൊണ്ടാണ് റെസിഡന്റ് ഡോക്ടറെ ക്രൂരമായി മര്‍ദ്ധിക്കുകയും, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇത്തരം സംഭവങ്ങള്‍ ഭാരത്തിന്റെ വിവിധ കോണുകളില്‍ ഉണ്ടാകുന്നത് കൊണ്ടാണ് ആശുപത്രി ആക്രമണങ്ങള്‍ക്ക് എതിരെ കേന്ദ്ര നിയമം വേണമെന്ന് ഐഎംഎ ആവശ്യപ്പെടുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ സുഗതനും, സെക്രട്ടറി ഡോ. സുള്‍ഫി നൂഹൂവും അറിയിച്ചു.

Related Topics

Share this story