Times Kerala

പൊക്കമില്ലാത്തവര്‍ക്കായി പുതിയ കണ്ടുപിടിത്തം, ‘പെരിസ്കോപ്പിക്ക് ഗ്ലാസ്’

 
പൊക്കമില്ലാത്തവര്‍ക്കായി പുതിയ കണ്ടുപിടിത്തം, ‘പെരിസ്കോപ്പിക്ക് ഗ്ലാസ്’

പൊക്കമില്ലാത്തവര്‍ക്കായി പുതിയ കണ്ടുപിടിത്തം .ലണ്ടന്‍ സ്വദേശിയായ ഡൊമിനിക് വില്‍കോക്സ് ആണ് പൊക്കമില്ലാത്തവര്‍ക്ക് കാഴ്ച മറയാതിരിക്കാനുള്ള ഐഡിയയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പെരിസ്കോപ്പിക്ക് കണ്ണടയാണ് ഡൊമിനിക്കിന്‍്റെ കണ്ടുപിടുത്തം. സാധാരണ ഒരു കണ്ണടയില്‍ അധികമായി മൂന്ന് കണ്ണാടികള്‍ ഘടിപ്പിച്ചാണ് ഡൊമിനിക്ക് ഇത് സജ്ജീകരിച്ചിരിക്കുന്നത് .

കണ്ണടയോടു ചേര്‍ന്ന് ഒരു ജോഡി കണ്ണാടികള്‍ 45 ഡിഗ്രി ചെരിവില്‍ മുകളിലേക്ക് തിരിച്ചു വെച്ചിരിക്കുന്നു. കണ്ണടയുടെ മധ്യഭാഗത്തു നിന്നും ഒരടി നീളമുള്ള ഒരു കമ്ബി മുകളിലേക്ക് ഘടിപ്പിച്ചിരിക്കുന്നു. ആ കമ്ബിയുടെ അറ്റത്ത് ഒരു വലിയ കണ്ണാടി 45 ഡിഗ്രി ചേരിവില്‍ താഴേക്ക് തിരിച്ചു വെച്ചിരിക്കുന്നു. ഇതാണ് പെരിസ്കോപ്പിക് ഗ്ലാസ്. സംഭവം പുറത്തിറങ്ങിയെങ്കിലും ഇതു വരെ വില്പനയ്ക്ക് തയ്യാറായിട്ടില്ല. അധികം വൈകാതെ ഗ്ലാസ് വി പണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story