Times Kerala

ജൂലിയന്‍ അസാഞ്ചെയെ യുഎസിന് കൈമാറുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി

 
ജൂലിയന്‍ അസാഞ്ചെയെ യുഎസിന് കൈമാറുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി

ലണ്ടന്‍: യുഎസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്തുവിട്ട വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ യുഎസിന് വിട്ടു നല്‍കാന്‍ ധാരണയായി. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഒപ്പു വെച്ചതായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിത് ജാവിദ് പ്രതികരിച്ചു .

ലൈംഗികാരോപണക്കേസിലും യുഎസിലെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി വെളിപ്പെടുത്തിയ കേസിലും അസാഞ്ചയെ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത്. കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് ധാരണാ പത്രത്തില്‍ ബ്രിട്ടന്‍ ഒപ്പു വെച്ചത്. 2012 മുതല്‍ ഇക്വഡോറിന്‍റെ ലണ്ടനിലെ എംബസിയില്‍ രാഷ്ട്രീയാഭയത്തിലായിരുന്നു അസാഞ്ചെ. യു.എസിന്റെ അഞ്ചുലക്ഷത്തിലധികം രഹസ്യ ഫയലുകള്‍ പുറത്തുവിട്ടെന്ന കേസിലാണ് അമേരിക്ക അസാഞ്ചെയെ കൈമാറണമെന്ന് ആവശ്യപ്പെട്ടത്.

Related Topics

Share this story