Times Kerala

രക്ഷിതാക്കള്‍ ആശങ്കയിലാക്കി ദുബായിലെ സ്കൂളുകളിൽ ഫീസ് വർദ്ധന

 
രക്ഷിതാക്കള്‍ ആശങ്കയിലാക്കി ദുബായിലെ സ്കൂളുകളിൽ ഫീസ്  വർദ്ധന

ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം അറിയിച്ച്‌ തുടങ്ങി .2018-19 അദ്ധ്യയന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന് ദുബായ് ഭരണകൂടം വിലക്കിയിരുന്നു . ഇതിന്റെ കാലാവധി പൂര്‍ത്തിയാവുന്നതോടെ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സ്കൂള്‍ അധികൃതരുടെ നീക്കം .

ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനകള്‍ പ്രകാരം 150 സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ഔദ്യോഗികമായി നിര്‍ണയിച്ച എജ്യൂക്കേഷന്‍ കോസ്റ്റ് ഇന്‍ഡക്സ് അടിസ്ഥാനപ്പെടുത്തിയാണ് സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്. . നിലവാരമുള്ള 9 സ്കൂളുകള്‍ക്ക് ഫീസില്‍ 4.14 ശതമാനം വരെ ഫീസ് കൂട്ടാനാവും.സ്‌കൂള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നത് പ്രവാസികള്‍ക്കിടയില്‍ വന്‍ സാമ്ബത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് .2018 ല്‍ നിരവധി പ്രവാസികള്‍ക്ക് മക്കളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാനാവാതെ കുട്ടികളെ നാട്ടിലേക്ക് അയച്ചിരുന്നു .

Related Topics

Share this story