Times Kerala

മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

 
മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഈ മാസം പതിനെട്ടിന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജിപിഎസ് ഘടിപ്പിക്കാന്‍ സാവകാശം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഗതാഗതമന്ത്രി തീരുമാനം അറിയിച്ചത്.

പുതിയ തീരുമാനത്തെ തുടര്‍ന്ന് പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി അറിയിച്ചു. കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍സില്‍ നിന്ന് ജിപിഎസ് ഗഡുക്കളായി വാങ്ങാന്‍ സാവകാശം നല്‍കും. കേന്ദ്ര സര്‍ക്കാരാണ് എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കണമെന്ന് നിര്‍ദേശം മുന്നോട്ട് വെച്ചത്. ഒരു വര്‍ഷത്തിനകം ജിപിഎസ് ഘടിപ്പിക്കാന്‍ സമയം അനുവദിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങളാണ് പണിമുടക്കുക.

Related Topics

Share this story