Times Kerala

ഉറക്കത്തിനിടെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന് ദാരുണാന്ത്യം

 
ഉറക്കത്തിനിടെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന് ദാരുണാന്ത്യം

ബംഗ്ലാദേശില്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പന്ത്രണ്ടുകാരന്‍ മരിച്ചു. ഹബിഗഞ്ച് ജില്ലിയിലാണ് സംഭവം. പന്ത്രണ്ടുകാരന്‍ സാജു മിയയുടെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രണ്ടു മണിയോടെയാണ് അപകടം. ചാര്‍ജറുമായി കണക്‌ട് ചെയ്ത ഫോണ്‍ പോക്കറ്റിലിട്ടാണ് ബാലന്‍ ഉറങ്ങിയത്. പൊട്ടിത്തെറിയില്‍ നെഞ്ചില്‍ മാരകമായി മുറിവേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Topics

Share this story