Times Kerala

ധവാന് പകരം കെ.എല്‍ രാഹുൽ; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

 
ധവാന് പകരം കെ.എല്‍ രാഹുൽ; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

ധവാന് പകരം കെ.എല്‍ രാഹുലിനെ ഓപ്പണറാകും. ഇരു ടീമുകളും തോല്‍വി അറിഞ്ഞിട്ടില്ലെന്നുള്ളത് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ കളിച്ച രണ്ടിലും വിജയിച്ചു.

ധവാന് പകരം മറ്റൊരു താരം വരുന്നതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ഓപ്പണാറായി സ്ഥാനക്കയറ്റം ലഭിക്കുന്ന രാഹുലിന് പകരം നാലാം നമ്ബറില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക. വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ഒരാള്‍ പ്ലയിങ് ഇലവനിലെത്തിയേക്കും. ഇതില്‍ വിജയ് ശങ്കറിന് തന്നെയാണ് കൂടുതല്‍ സാധ്യത. കുല്‍ദീപ് യാദവ് പുറത്തിരുന്നേക്കും. രവീന്ദ്ര ജഡേജ ടീമില്‍ ഇടം കണ്ടെത്താന്‍ സാധ്യതയേറെയാണ്.

ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: രോഹിത് ശര്‍മ, വിരാട് കോലി, (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍/ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്/രവീന്ദ്ര ജഡേജ, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര.

Related Topics

Share this story