Times Kerala

ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ : അപേക്ഷ ക്ഷണിച്ചു

 
ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ : അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബോട്ടണിയില്‍ എം.എസ്‌സിയും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഔഷധസസ്യ മേഖലയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത ഗവേഷണ പരിചയവും വേണം.
18740-33680 ആണ് ശമ്ബള സ്‌കെയില്‍. പ്രായപരിധി: 40 വയസ്. എസ്.സി/എസ്.ടി, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ അര്‍ഹമായ ഇളവുണ്ട്. ഡിപ്പാര്‍ട്ട്‌മെന്‍റല്‍ അപേക്ഷകര്‍ക്ക് പ്രായപരിധിയില്‍ അഞ്ചുവര്‍ഷം ഇളവുണ്ട്. www.smpbkerala.org ല്‍ അപേക്ഷാഫോറം ലഭ്യമാണ്. തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിലുള്ള സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഓഫീസില്‍ ജൂണ്‍ 26ന് മുമ്ബ് അപേക്ഷകള്‍ ലഭിക്കണം. ഫോണ്‍: 0487-2323151.

Related Topics

Share this story