Times Kerala

33 കൊല്ലത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുവദിച്ചു

 
33 കൊല്ലത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ അനുവദിച്ചു

ലഖ്‌നൗ: യുപിയില്‍ മുന്‍കൂര്‍ ജാമ്യം പുനഃസ്ഥാപിച്ച്‌ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. 1976 ലെ അടിയന്തരാവസ്ഥക്കാലത്ത് വരുത്തിയ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത ഇല്ലായിരുന്നു . പുതിയ ഉത്തരവോടെ ഉത്തര്‍പ്രദേശിലും അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാം .2019 ഓഗസ്റ്റില്‍ നിയമസഭയുടെ ഇരുസഭകളും ഭേദഗതി ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നിയമത്തിലെ 438-ാം വകുപ്പില്‍ രാഷ്ട്രപതി ഭേദഗതി അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നിന് രാഷ്ട്രപതിയുടെ ഉത്തരവ് ലഭിച്ചുവെന്നും ജൂണ്‍ ആറിന് ഭേദഗതി നിലവില്‍ വന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതെ സമയം മുന്‍കൂര്‍ ജാമ്യവ്യവസ്ഥ പുനസഥാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2009 ല്‍ സംസ്ഥാന നിയമ കമ്മീഷനും മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥക്കായി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് 2010 ല്‍ മായാവതി സര്‍ക്കാര്‍ ബില്‍ പാസാക്കി രാഷ്ട്രപതിക്ക് അയച്ചിരുന്നുവെങ്കിലും മറ്റു ചില നിര്‍ദേശങ്ങളോടെ രാഷ്ട്രപതി ഇതി മടക്കി അയക്കുകയായിരുന്നു. യുപിയില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥ നിലവില്‍ വന്നതോടെ ഉത്തരാഖണ്ഡ് മാത്രമാവും ഈ വ്യവസ്ഥ നിലവിലില്ലാത്ത ഏക ഇന്ത്യന്‍ സംസ്ഥാനം.

Related Topics

Share this story