Times Kerala

ഇന്‍സ്റ്റന്റ് സെര്‍ച്ച് സംവിധാനം ഗൂഗിള്‍ നീക്കം ചെയ്തു

 

ഇന്‍സ്റ്റന്റ് സെര്‍ച്ച് സംവിധാനം ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും നീക്കം ചെയ്യാന്‍ ഗൂഗിളിന്റെ തീരുമാനം. ഗൂഗിള്‍ സെര്‍ച്ചിലെ സെര്‍ച്ച്ബാറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഡ്രോപ്ഡൗണ്‍ നിര്‍ദ്ദേശങ്ങളും ഒപ്പം സെര്‍ച്ച് റിസല്‍ട്ടും കാണാന്‍ സാധിച്ചിരുന്ന സംവിധാനമായിരുന്നു ഇന്‍സ്റ്റന്റ് സെര്‍ച്ച്. ഇതുവഴി വലിയ വാക്കുകള്‍ പൂര്‍ണമായി ടൈപ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ നമുക്കാവശ്യമുള്ള സെര്‍ച്ച് റിസല്‍ട്ട് ലഭിക്കുമായിരുന്നു.

ഗൂഗിളിനെ ആശ്രയിക്കുന്നവരില്‍ 50 ശതമാനവും മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളായതും. സെര്‍ച്ചുകളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളുമാണ് ഇന്‍സ്റ്റന്റ് സെര്‍ച്ച് സംവിധാനം നീക്കം ചെയ്യാനുള്ള തീരുമാനത്തിലേക്ക് ഗൂഗിളിനെ നയിച്ചത്.

ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഡ്രോപ്പ് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമെങ്കിലും ഇന്‍സ്റ്റന്റ് സെര്‍ച്ച് റിസല്‍ട്ട് നിങ്ങള്‍ക്ക് ലഭിക്കില്ല. ടൈപ്പ് ചെയ്തതിന് ശേഷം എന്റര്‍ അമര്‍ത്തിയാല്‍ മാത്രമേ സെര്‍ച്ച് റിസല്‍ട്ടുകള്‍ കാണാന്‍ കഴിയൂ.

Related Topics

Share this story