Times Kerala

തെലങ്കാനയില്‍ മൂന്ന് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

 
തെലങ്കാനയില്‍ മൂന്ന് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

സങ്കാറെഡ്ഡി: തെലങ്കാനയിലെ സങ്കാറെഡ്ഡിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 17 വയസ്സുകാരായ അകുല സ്രാവന്തി, ഗായത്രി, 24 കാരിയായ ശിവാനി എന്നിവരെയാണ് കാണാതായത്. അകുലയും ഗായത്രിയും കോളജ് വിദ്യാര്‍ഥികളാണ്. കോളജില്‍ നിന്നാണ് ഇരുവരെയും കാണാതായിരിക്കുന്നത്. 24കാരിയായ ശിവാനി സോഫ്റ്റ്‌വെയര്‍ കമ്ബനിയിലെ ഉദ്യോഗസ്ഥയാണ്. ജോലി സമയം കഴിഞ്ഞിട്ടും ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. മൂന്നുപെണ്‍കുട്ടികളെയും കണ്ടെത്തുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Topics

Share this story