Times Kerala

മുഹമ്മദ് ആമിറിന് അഞ്ചു വിക്കറ്റ്; പാകിസ്താന് 308 റണ്‍സ് വിജയലക്ഷ്യം

 
മുഹമ്മദ് ആമിറിന് അഞ്ചു വിക്കറ്റ്; പാകിസ്താന് 308 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പിലെ 17ആം മത്സരത്തിൽ മികച്ച തുടക്കത്തിനു ശേഷം ബാറ്റിംഗ് തകർച്ച നേരിട്ട് ഓസ്ട്രേലിയ. 49 ഓവറിൽ 307 റൺസിന് ഓസ്ട്രേലിയയുടെ എല്ലാവരും പുറത്തായി. 223/3 എന്ന നിലയിൽ നിന്നാണ് ഓസീസ് തകർന്നത്. 107 റൺസെടുത്ത ഡേവിഡ് വാർണറാണ് ടോപ്പ് സ്കോറർ. 82 റൺസെടുത്ത ആരോൺ ഫിഞ്ചും കങ്കാരുക്കൾക്ക് വേണ്ടി തിളങ്ങി. 5 വിക്കറ്റെടുത്ത മുഹമ്മദ് ആമിറാണ് പാക്കിസ്ഥാനു വേണ്ടി തിളങ്ങിയത്.

Related Topics

Share this story