എന്തുകൊണ്ട് എനിക്ക് സിനിമ കുറഞ്ഞെന്ന കാര്യം എല്ലാവരും അറിയണം…കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സിനിമലോകത്ത് സംഭവിക്കുന്ന ഞെട്ടിക്കുന്ന പ്രതിസന്ധിയെ കുറിച്ച് റിമ

എനിക്ക് സിനിമയില്‍ ഉണ്ടായ ഗ്യാപ്പ് ഞാനായി വരുത്തിയതല്ല. കല്യാണം കഴിഞ്ഞ നായികമാര്‍ക്ക് സിനിമലോകത്ത് സംഭവിക്കുന്ന ചില പ്രതിസന്ധികളിലൊന്നാണത്. ആ സത്യം തുറന്നു പറയുന്നത് മറ്റാരുമല്ല, നടി റിമ കല്ലിങ്കല്‍ തന്നെ.

വൈറസ് എന്ന ചിത്രത്തിന്റെ തലേന്നാള്‍ ഒരു വില്ലനെ പോലെ വീണ്ടും നിപ കടന്നു വന്നപ്പോള്‍ അത് സിനിമയുടെ പ്രൊമോഷന് വേണ്ടി തയ്യാറാക്കിയ കഥകളാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. വൈറസ് ഞങ്ങളുടെ മാത്രം സിനിമയല്ല. ആ രോഗം കടന്നുവന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും അവരുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സിനിമയാണ്.

ചിത്രത്തിന്റെ സംവിധായകന്‍ ആഷികും തിരക്കഥ എഴുതിയവരും പത്തുമാസത്തോളമായി നടത്തിയ കഠിനാധ്വാനത്തിനൊടുവിലാണ് ചിത്രം പുറത്തിറങ്ങിയത്.

രോഗം റിപ്പോര്‍ട്ട് ചെയ്ത നാട്ടിലെ സാധാരണക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അങ്ങനെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവരുമായി സംസാരിച്ച് വിവരങ്ങള്‍ ശേഖരിച്ച് സംഭവം അതുപോലെ അവതരിപ്പിക്കുന്നതിന് പകരം സിനിമാറ്റിക്കായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഒരു വിപത്തിനെ അതിജീവിച്ച സന്തോഷം വിളിച്ചു പറയാനും ആഘോഷിക്കാനും ഒരുക്കിയ ചിത്രമാണിത്. അപ്പോഴും ആ രോഗം കീഴടക്കിയ കുറേ കുടുംബങ്ങള്‍ നിറമിഴിയുമായി നമ്മുടെ മുന്നിലുണ്ട്. അവര്‍ക്ക് ഈ സിനിമ കൊണ്ട് മറ്റൊരു സങ്കടം ഉണ്ടാവാതെയിരിക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും റിമ പറയുന്നു.

Loading...
You might also like

Leave A Reply

Your email address will not be published.