കോയമ്പത്തൂരില്‍ എന്‍ ഐ എ റെയ്ഡ്

കോയമ്പത്തൂര്‍: ശ്രീലങ്കന്‍ ഭീകരാക്രമണവുമായുള്ള ബന്ധം തിരഞ്ഞ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ്. ഐജി റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേരുള്ള എന്‍ഐഎ സംഘമാണ് പരിശോധന നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കോയമ്പത്തൂര്‍ ഘടകവുമായി ബന്ധമുള്ള വിവരങ്ങള്‍ തേടിയാണ് റെയ്ഡ്. ഉക്കടം, കുനിയമുതൂര്‍, പോത്തന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഏഴുപേരുടെ വീടുകളിലായാണ് റെയ്ഡ് നടന്നത്.

ശ്രീലങ്കന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വേണ്ടിയല്ല റെയ്ഡ് നടത്തിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഐഎസിന്റെ കോയമ്പത്തൂര്‍ ഘടകത്തിനെതിരെ എന്‍ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാണ് റെയ്ഡ് നടന്നത്. എന്നാല്‍ ശ്രിലങ്കക്കും ഇന്ത്യക്കും ഗുണകരമാകുന്ന അന്വേഷണ വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുമെന്നും എന്‍ഐഎ വ്യക്തമാക്കി.

ഐഎസിന്റെ കോയമ്പത്തൂര്‍, കേരള ഘടകങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കം 21 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇവരെ നയിച്ച അഷ്ഫാഖ് മജീദ് എന്നയാള്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പായി ശ്രീലങ്കയിലെ ജാഫ്‌ന സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

Loading...
You might also like

Leave A Reply

Your email address will not be published.