ഗര്‍ഭിണിയാണെന്ന വാര്‍ത്ത; പ്രതികരണവുമായി സാമന്ത

സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം തെന്നിന്ത്യ ഏറെ ആഘോഷിച്ചതാണ്. 2017 ഒക്ടോബര്‍ ഏഴിനായിരുന്നു ഇവരുടെയും വിവാഹം. കഴിഞ്ഞ ദിവസം സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത വന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാമന്ത.

സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്നിരുന്ന ഒരു വാര്‍ത്തയോടാണ് സാമന്ത രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്. ‘ആണോ, എപ്പോഴാണത് നിങ്ങള്‍ക്ക് മനസ്സിലായത്, ഞങ്ങളോടും കൂടി പറയൂ’ എന്നാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. മുമ്പും ഇത്തരത്തില്‍ സാമന്തയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നൊക്കെ താരം പ്രതികരിച്ചിരുന്നില്ല. പക്ഷേ ഇക്കുറി രൂക്ഷമായി തന്നെ വ്യാജവാര്‍ത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി.

Loading...
You might also like

Leave A Reply

Your email address will not be published.