Nature

ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തെ തുടർന്ന് കത്തിക്കുത്ത്; മലപ്പുറത്ത് ഒരാൾ മരിച്ചു

ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. പെരിന്തൽമണ്ണ സബ്രീന ബാറിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. പട്ടിക്കാട് സ്വദേശി മുഹമ്മദ് ഇസാക്കാണ് മരിച്ചത്. ബാറിൽ കസേരയ്ക്ക് വേണ്ടിയുള്ള തർക്കത്തെ തുടർന്നാണ് രണ്ടു പേർക്ക് കുത്തേറ്റത്.

ഇരുവരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിരുന്ന മുഹമ്മദ് ഇസാക്ക് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തിൽ 4 പേരെ പെരിന്തൽമണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

Comments are closed.