Times Kerala

അഭിനന്ദന്‍ വര്‍ത്തമനെ പരിഹസിച്ച്‌ പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദത്തിലേക്ക്

 
അഭിനന്ദന്‍ വര്‍ത്തമനെ പരിഹസിച്ച്‌ പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദത്തിലേക്ക്

ഡല്‍ഹി : ബാലക്കോട്ട് വ്യോമാക്രമണത്തില്‍ പാകിസ്ഥാന്‍ തടങ്കലിലാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യന്‍ ചരിത്ര നായകനായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ പരിഹസിച്ച്‌ പാകിസ്ഥാനില്‍ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യം വിവാദത്തിലേക്ക് . ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായാണ് പരസ്യം പുറത്തിറക്കിയത് . അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ പ്രശസ്തമായ മീശയും രൂപ സാദൃശ്യമുള്ള ആള്‍ നീല ജഴ്സിയിട്ട് കൈയ്യില്‍ ചായകോപ്പയുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതാണ് പരസ്യം.

പാക് സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച്‌ ചോദിക്കുമ്ബോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. പാക് തടങ്കലില്‍ ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും പരസ്യ അഭിനേതാവ് ഉത്തരം പറയുന്നു.
ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്‌, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗിലൂടെ പരിഹാസ രൂപേണയാണ് പരസ്യം അവസാനിക്കുന്നത്.

പാക് പരസ്യം അഭിനന്ദനെ വംശീയമായി അധിക്ഷേപിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടിയാകുമെന്നും വിമര്‍ശനമുയര്‍ന്നു. ഫെബ്രുവരി 27നാണ് ബാലാകോട്ട് ആക്രമണത്തിനിടെ ഇന്ത്യന്‍ എയര്‍ഫോഴ്സ് വിങ് കമാന്‍ഡറായ അഭിനന്ദന്‍ വര്‍ത്തമനെ തട്ടിക്കൊണ്ട് പോയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം മൂലം അഭിനന്ദനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറു കയായിരുന്നു .

Related Topics

Share this story